വില്ലന്റെയും വില്ലത്തരത്തിന്റെയും കഥപറയുന്ന മോഹന്‍ലാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ഒക്ടോബര്‍ 27ന് തിയേറ്ററുകളിലെത്തും. സെന്‍സര്‍ബോര്‍ഡ് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്.

എല്ലാ തരം പ്രേക്ഷകര്‍ക്കും മാത്യു മാഞ്ഞൂരാന്‍ എന്ന ഐ.പി.എസ് കാരന്റെയും വില്ലന്‍മാരുടെയും ചിത്രം കാണാമെന്ന് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കേഷനിലൂടെ വ്യക്തമാക്കുന്നു.

യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ സന്തോഷം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വില്ലന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ചിത്രം ഒക്ടോബര്‍ 27ന് തിയേറ്ററുകളിലെത്തുമന്നും മോഹന്‍ലാല്‍ പോസ്റ്റില്‍ പറയുന്നു.