ആരാധകര്‍ ഏറെ ദിവസം കാത്തിരുന്ന ബി ഉണ്ണികൃഷ്ണന്‍ - മോഹന്‍ലാല്‍ ചിത്രം വില്ലന് ഉജ്ജ്വല വരവേല്‍പ്പ്. കേരളത്തെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയാണ് വില്ലന്‍ തിയേറ്ററുകളില്‍ എത്തിയത്.
മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 300 തിയേറ്ററുകളിലായി 152 ഫാന്‍സ് ഷോകളാണ് ഒരുക്കിയത്. തിയേറ്ററുകളെല്ലാം ഹൗസഫുള്ളായാണ് പ്രദര്‍ശനം തുടരുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജുവാര്യരാണ് നായിക.
കൃത്യം എട്ട് മണിക്ക് തന്നെ ഷോ ആരംഭിച്ചു. സിനിമ ആരംഭിച്ച് 12 മിനുറ്റുകള്‍ ശേഷമാണ് റിട്ട. പോലീസ് മാത്യു മാഞ്ഞൂരാനായി മോഹന്‍ലാലിന്റെ മാസ് എന്‍്ടി. എട്ട് കുട്ടികളുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസറായാണ് മാത്യു മാഞ്ഞൂരാന്‍ എത്തുന്നത്. ഒരു കുറ്റാന്വേശണ കഥയിലേക്കാണ് കഥ സഞ്ചരിക്കുന്നത്.
സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിന്റെ നാലാമത്തെ സിനിമയാണിത്.
