സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്‍മയായ സിനിമാ പാരഡീസൊ ക്ലബ്ബിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരമാണ് 2016ലെ മികച്ച സിനിമ. മികച്ച സംവിധായകനുള്ള സിപിസി സിനി അവാര്‍ഡ് 2016ന് മഹേഷിന്റെ പ്രതികാരം ഒരുക്കിയ ദിലീഷ് പോത്തന്‍ അര്‍ഹനായി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം വിനായകന് ലഭിച്ചു. രജീഷ വിജയൻ(അനുരാഗ കരിക്കിൻ വെള്ളം), സായ് പല്ലവി(കലി) എന്നിവരാണ് മികച്ച നടിമാര്‍.

മറ്റ് അവാര്‍ഡുകള്‍

തിരക്കഥ - ശ്യാം പുഷ്ക്കരൻ(മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധാനം - ബിജിബാൽ (മഹേഷിന്റെ പ്രതികാരം)
സഹനടി - രോഹിണി (ആക്ഷൻ ഹീറോ ബിജു,ഗപ്പി)
സഹനടന്‍ - മണികണ്ഠൻ ആർ ആചാരി (കമ്മാട്ടിപ്പാടം)
ഛായാഗ്രഹണം - ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സിനിമാ പാരഡീസോ സ്‌പെഷ്യൽ ഹോണററി അവാർഡ് -ഇന്ദ്രൻസ്

പ്രേക്ഷക വോട്ടെടുപ്പിന് പുറമേ പന്ത്രണ്ടംഗ ജൂറിയും ചേർന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് സിനിമാ പാരഡീസൊ ക്ലബ്ബിന്റെ കുറിപ്പില്‍ പറയുന്നു.