വിക്രമിന്‍റെ വില്ലനാകാന്‍ വിനായകന്‍ വാര്‍ത്ത പുറത്ത് വിട്ട് തമിഴിലെ ട്രെയ്ഡ് അനലിസ്റ്റുകൾ
ചെന്നൈ: ചിയാന് വിക്രം നായകനായെത്തുന്ന 'ധ്രുവനച്ചത്തിരം' വിക്രമിന്റെ സ്റ്റൈലന് ലുക്ക് കൊണ്ട് ഏറെ ചര്ച്ചയായതാണ്. സ്പൈ ത്രില്ലര് ചിത്രമായ ധ്രുവനച്ചത്തിരത്തിന്റെ ടീസറുകള് യൂട്യൂബില് വൈറലായിരുന്നു. ഇപ്പോഴിതാ വിക്രമിന്റെ ആരാധകരെയും മലയാള സിനിമ പ്രക്ഷേകരെയും സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്ത്ത പുറത്തു വന്നിരിക്കുന്നു. ധ്രുവനച്ചിത്തരത്തില് വിക്രമന് വില്ലനായെത്തുന്നത് വിനായകന് ആണെന്നാണ് റിപ്പോര്ട്ടുകള്.
തമിഴിലെ ട്രെയ്ഡ് അനലിസ്റ്റുകൾ ആണ് വിക്രമിന്റെ വില്ലനായി വിനായകനെത്തുന്ന വാർത്ത പുറത്തുവിട്ടത്. ചിയാന് വിക്രത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു വലിയ വാർത്ത പുറത്തുവിട്ടതെന്ന് ഇവർ വ്യക്തമാക്കി.
ചിത്രത്തില് ശ്വേതയാണ് വിക്രമിന്റെ നായികയായെത്തുന്നത്. നേരത്തേ സൂര്യയെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാല് തിരക്കഥയില് അഭിപ്രായ ഐക്യത്തില് എത്താന് ആവാത്തതിനാല് സംവിധായകന് ഗൗതം വാസുദേവ് ചിത്രം ഉപേക്ഷിച്ചിരുന്നു. ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്കുന്ന ഒണ്ട്രംഗ എന്റര്ടെയിന്മെന്റും എസ്കേപ് ആര്ട്ടിസ്റ്റും ചേര്ന്നാണ് സിനിമ നിര്മ്മിക്കുന്നത്.

