തിയറ്റര്‍ ഉടമകളുടെ സിനിമാ സമരത്തിനെതിരെ സംവിധായകൻ വിനയൻ. ലാഭത്തിന്റെ പകുതി വേണമെന്ന് പറയുന്ന തിയറ്റര്‍ ഉടമകള്‍ സിനിമയുടെ നിര്‍മ്മാണതുകയുടെ പകുതി വഹിക്കാൻ തയ്യാറാകുമോയെന്നും വിനയൻ ചോദിച്ചു.
സര്‍ക്കാര്‍ ഇടപെട്ടിട്ടും പ്രശ്നപരിഹാരത്തിന് തയ്യാറാകാതെ സമരവുമായി മുന്നോട്ടുപോകുന്ന തിയറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംവിധായകൻ വിനയൻ രംഗത്തു വന്നിരിക്കുന്നത്. വല്ലപ്പോഴും ഇറങ്ങുന്ന സൂപ്പര്‍ഹിറ്റ് സിനിമകളുടെ പേരില്‍ നിര്‍മ്മാതാക്കളെ പിഴിയുന്നത് ശരിയല്ല.
തിയറ്റര്‍ ഉടമകളുടെ മണ്ടൻ നിലപാട് ഒരു സര്‍ക്കാരിനും പിന്തുണയ്ക്കാനാകില്ല. തിയറ്റര്‍ വിഹിതം 40ല്‍ നിന്ന് 50ശതമാനമാക്കി ഉയര്‍ത്തണമെന്ന് പറയുന്നവര്‍ മുതല്‍മുടക്കാനും തയ്യാറാകണമെന്നും വിനയൻ പറഞ്ഞു.
