സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനായി സിനിമ ഒരുങ്ങുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ഹിസ്റ്ററി ഓഫ് ജോയി എന്ന സിനിമയിലാണ് വിഷ്ണു നായകനാകുന്നത്.

വിനയ് ഫോര്‍ട്, സായ് കുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഗോവിന്ദനും അനൂപ് പിയുമാണ് തിരക്കഥ ഒരുക്കുന്നത്. രതീഷ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹരിനാരായണനും എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചന നിര്‍വഹിക്കുന്നത്. ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ ടി എസ് ശശിധരന്‍ പിള്ളയാണ് സിനിമ നിര്‍മ്മിക്കുന്നത്.