മലയാളത്തിന്റെ പുതിയ നായികയാണ് ഇപ്പോള്‍ അനു സിത്താര. രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയായി പ്രേക്ഷകപ്രീതി നേടിയ അനു സിത്താരയ്‍ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. വിനീത് ശ്രീനിവാസന്റെ നായികയായി അനു സിത്താര അഭിനയി്കകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ആന അലറലോടലറല്‍ എന്ന സിനിമയിലാണ് അനു സിത്താര വിനീത് ശ്രീനിവാസന്റെ നായികയാകുന്നത്.

ഒരു വടക്കന്‍ സെല്‍ഫിയില്‍ ജി പ്രജിത്തിന്റെ സഹസംവിധായകനായിരുന്ന ദിലീപ് മേനോന്‍ ആണ് ആന അലറലോടലറല്‍ സംവിധാനം ചെയ്യുന്നത്. ശരത് ബാലന്‍ ആണ് തിരക്കഥ എഴുതുന്നത്. മാമുക്കോയ, വിജയരാഘവന്‍, വിശാഖ് നായര്‍, സുരാജ് വെഞ്ഞാറമൂട്, ധര്‍മ്മജന്‍, ഹരീഷ് പെരുമന്ന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അനു സിത്താര മമ്മൂട്ടി ചിത്രമായ കോഴി തങ്കച്ചനിലും നായികയാകുന്നുണ്ട്.