എന്തായാലും ഹനാനെ സോഷ്യല്‍ മീഡിയ തള്ളുകയും കൊള്ളുകയും ചെയ്യുമ്പോള്‍ വൈറലാവുകയാണ് ഒരു പാട്ട് . സ്വന്തമായി രചന നിര്‍വഹിച്ച് സംഗീതം നല്‍കിയ  നോട്ടില്ലാ പാത്തുമ്മാ എന്ന ഗാനം

സാമൂഹിക മാധ്യമങ്ങള്‍ ആദ്യം പുകഴ്ത്തി, പിന്നെ ഇകഴ്ത്തി, വീണ്ടും പിന്തുണച്ചു അങ്ങനെയായിരുന്നു കൊച്ചി പാലാരവട്ടം സ്വദേശിനി ഹനാന്‍റെ കഥ. ജീവിക്കാനായി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമായിരുന്നു. ചിലര്‍ അവള്‍ക്കെതിരെ ഒരുമ്പിട്ടിറങ്ങി. എന്നാല്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞപ്പോള്‍ പിന്തുണയുമായി വീണ്ടും സോഷ്യല്‍ മീഡിയ എത്തുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്തായാലും ഹനാനെ സോഷ്യല്‍ മീഡിയ തള്ളുകയും കൊള്ളുകയും ചെയ്യുമ്പോള്‍ വൈറലാവുകയാണ് ഒരു പാട്ട് . സ്വന്തമായി രചന നിര്‍വഹിച്ച് സംഗീതം നല്‍കിയ നോട്ടില്ലാ പാത്തുമ്മാ എന്ന ഗാനം. രണ്ടു വര്‍ഷം മുമ്പാണ് ഹനാന്‍റെ ഗാനം പുറത്തിറങ്ങിയത്. ഹനാന്‍റെ വാര്‍ത്ത പുറത്തുവന്നതോടെയാണ് ഈ പാട്ടും ശ്രദ്ധ നേടിയിരിക്കുന്നത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനടക്കമുള്ളവര്‍ ഹനാന് പിന്തുണയറിയിച്ചിരിക്കുകയാണിപ്പോള്‍.

ഹനാന്‍ എഴുതി സംഗീതം നിര്‍വഹിച്ച് പാടിയ പാട്ട് കാണാം