മാസ്മരിക നൃത്തച്ചുവടുകൾകൊണ്ട് പ്രേഷകരുടെ മനസ്സ് കീഴടക്കിയ നായികയായ നോറ ഫത്തേഹിയുടെ 'ദില്‍ബറിന്റെ' അറബിക്ക് വേര്‍ഷനും ഹിറ്റ്. സത്യമേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ 'ദിൽബർ' എന്ന പാട്ടിന്റെ അറബിക് വേര്‍ഷനാണ് യുട്യൂബില്‍ തരംഗമായത്. ദില്‍ബറിന്റെ ഹിന്ദി വേർഷൻ 35 കോടിയിലധികം ആളുകളാണ് യുട്യൂബില്‍ കണ്ടത്. 

ഈ ഹിറ്റ് ഗാനത്തിന്റെ അറബിക് രൂപമാണ് നോറ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. രണ്ട് കോടിയിലധികം ആളുകളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അറബിയിലാണ്. മൊഹ്‌സിന്‍ ടിസ്സ സംഗീതം ഒരുക്കിയ ഗാനത്തിന് ഖലീഫ മെനാനി, ആഷ്റഫ് ആറബ് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്.  

ബാഹുബലി, റോക്കി ഹാന്‍സം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും നോറയുടെ മാസ്മരിക നൃത്തമുണ്ട്.