Asianet News MalayalamAsianet News Malayalam

സോഷ്യൽ മീഡിയയിൽ ഹിറ്റായി എമിലികഴുതയുടെ പാട്ട്; വീഡിയോ കാണാം

കഴുതകൾക്ക് സാധാരണയായി ഇത്രയും മധുരമായ ശബ്ദം ഉണ്ടാകാറില്ല. എമിലിയ്ക്കെങ്ങനെയാണ് ഈ ശബ്ദം കിട്ടിയതെന്ന് ശാസ്ത്രീയമായി അറിയാൻ സാധിക്കുന്നില്ലെന്നും സംഘടനാ അധികാരികൾ പറയുന്നു. 

viral video of a singing donkey  emily
Author
Ireland, First Published Dec 7, 2018, 4:44 PM IST

അയർലന്റ്: രാ​ഗവും താളവും തെറ്റിച്ചു പാടുന്നവരെ കളിയാക്കാൻ വേണ്ടി മിക്കവരും പറയുന്നതാണ് കഴുത​രാ​ഗം പാടുന്നുവെന്ന്. എന്നാൽ ഇനി അങ്ങനെയൊന്നും പറയണ്ട. കഴുതകൾക്കും സ്വരമാധുര്യമുണ്ടെന്ന് തെളിയിക്കുകയാണ് എമിലി. സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ് എമിലിയുടെ പാട്ട് വീഡിയോ. പൂനെയിലെ ഒരു സന്നദ്ധ സംഘടനക്കാർ സം​രക്ഷിക്കുന്ന പെൺകഴുതയാണ് എമിലി. തെരുവിൽ നിന്നാണ് ഇവർക്ക് എമിലിയെ ലഭിക്കുന്നത്. റെസ്ക്യു എന്ന സന്നദ്ധസംഘടനയുടെ സം​രക്ഷണയിലാണ് എമിലി ഇപ്പോൾ. 

സ്നേഹവും സന്തോഷവും പ്രകടിപ്പിക്കാൻ വേണ്ടിയാണ് എമിലി പാടുന്നതെന്ന് സംഘടനാ പ്രവർത്തകർ പറയുന്നു. ശാരീരിക അസ്വസ്ഥതകൾ അലട്ടിയിരുന്ന അവസ്ഥയിലാണ് എമിലിയെ ഇവർക്ക് ലഭിക്കുന്നത്. കഴുതകൾക്ക് സാധാരണയായി ഇത്രയും മധുരമായ ശബ്ദം ഉണ്ടാകാറില്ല. എമിലിയ്ക്കെങ്ങനെയാണ് ഈ ശബ്ദം കിട്ടിയതെന്ന് ശാസ്ത്രീയമായി അറിയാൻ സാധിക്കുന്നില്ലെന്നും സംഘടനാ അധികാരികൾ പറയുന്നു. റെസ്ക്യു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.   
 

Follow Us:
Download App:
  • android
  • ios