കല്യാണവീടുകളിൽ ഏറ്റവും കൂടുതൽ ഓടിക്കളിക്കുന്നതും വികൃതി കാണിക്കുന്നതും കുഞ്ഞുങ്ങളാണ്. അങ്ങനെയൊരു കല്യാണാവസരത്തിൽ വേദിയിലൂടെ ഓടിക്കളിച്ചതാണ് ഈ കൊച്ചു പെൺകുട്ടി. വേദിയ്ക്ക് അരികിൽ വച്ചിരുന്ന പൂക്കളിൽ തട്ടി താഴേയ്ക്ക് മറിഞ്ഞു. സ്റ്റേജിലിരുന്ന മണവാട്ടി കുഞ്ഞിനെ പിടിക്കാൻ ചാടിയെഴുന്നേൽക്കുന്നുണ്ട്. ദൈവത്തിന്റെ കൈകൾ എന്നൊക്കെപ്പറയുന്നത് ഇതാണ് എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. 

ഏതാണീ കല്യാണമണ്ഡപമെന്നോ എവിടെയാണ് സംഭവം നടന്നിരിക്കുന്നതെന്നോ വീഡിയോയിൽ വ്യക്തമല്ല. മറിഞ്ഞു വീഴാൻ തുടങ്ങുന്ന കു‍ഞ്ഞിനെ മണവാട്ടി പിടിക്കാൻ ചാടിയെണീക്കുന്നതും താഴേയ്ക്ക് വീണ കു‍ഞ്ഞിനെ ഒരു ചെറുപ്പക്കാരൻ ഓടിവന്ന് പിടിച്ചെടുക്കുന്നതും അപ്പോൾ മണവാട്ടി ആശ്വാസത്തോടെ ചിരിക്കുന്നതും കാണാം.