മുംബൈ: ക്രിക്കറ്റ് ലോകവും-സിനിമാ ലോകവും ഒരുപോലെ ഉറ്റുനോക്കിയ താരവിവാഹമായിരുന്നു കോലി-അനുഷ്‌ക വിവാഹം. മാധ്യമങ്ങളും താരദമ്പതികളുടെ വിവാഹ വാര്‍ത്ത ചൂടുപിടിപ്പിച്ച് വര്‍ണ്ണിച്ചുകൊണ്ടേയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയവും വിരുഷ്‌ക വിവാഹമാണ്. 

അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇറ്റലിയില്‍ താരവിവാഹം നടന്നത്. താര വിവാഹത്തിനു പിന്നാലെ ആരാധകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പോരാണ് ദമ്പതികള്‍ക്ക് ആശംസകളും, അഭിനന്ദനങ്ങളുമറിയിച്ച് സന്ദേശങ്ങളയയ്ക്കുന്നത്. ഇതിനിടയിലാണ് താരദമ്പതികളെ അതിശയിപ്പിച്ച ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഇവരെ തേടിയെത്തിയത്. 

ബോളിവുഡിലെ ഹോട്ട് പ്രണയജോഡികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ചേര്‍ന്നാണ് സ്‌പെഷ്യല്‍ ഗിഫ്റ്റ് അയച്ചിരിക്കുന്നത്. റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച, ഫ്‌ളവര്‍ ബെക്കോയ്‌ക്കൊപ്പം രണ്‍വീറിന്‍റെയും ദീപികയുടെയും പേരെഴുതിയ കാര്‍ഡും അവരെ അതിശയിപ്പിച്ചു. 

2010 ല്‍ പുറത്തിറങ്ങിയ ബാന്‍റ് ബജാ ബാറാത്ത് എന്ന സിനിമയിലെ രണ്‍വീറും അനുഷ്‌കയുടെയും അഭിനയത്തിനു പിന്നാലെ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. പിന്നാലെ അനുഷ്‌ക ശര്‍മ്മ വിരാടുമായും, രണ്‍വീര്‍ ദീപിക പദുക്കോണുമായും പ്രണയത്തിലാകുകയായിരുന്നു.