സിനിമാ ആരാധകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ആഘോഷിച്ചതാണ് അനുഷ്‍ക ശര്‍മ്മയും കോലിയും തമ്മിലുള്ള വിവാഹം. ഇരുവരുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലുമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വൈറലാകുന്നു. ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്. ചുമരിലുള്ള ഒരു ചിത്രത്തെ അനുകരിക്കുന്ന തരത്തിലാണ് ഇരുവരും ഫോട്ടോയിലുള്ളത്.

ഏറെക്കാലം പ്രണയത്തിലായിരുന്ന അനുഷ്‍കയും വിരാട് കോലിയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്.