ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇറ്റലിയില്‍ വച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായത്. ഡിസംബര്‍ 11 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്തത്.

ഇറ്റലിയില്‍ ആയിരുന്ന നവദമ്പതികള്‍ ബന്ധുക്കള്‍ക്കായി ദില്ലിയില്‍ ഒരുക്കിയ വിവാഹ സല്‍ക്കാരത്തിനായി തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും ബന്ധുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങല്‍ പുറത്തുവിട്ടിട്ടുണ്ട്. 

 ലളിതമായ രീതിയില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് അനുഷ്‌ക ധരിച്ചിരിക്കുന്നത്. കോഹ്ലി ഷര്‍വാണിയാണ് ധരിച്ചാണ് എത്തിയത്. ഡിസംബര്‍ 26 ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായി വിവാഹ സല്‍ക്കാരം് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും ദക്ഷിണാഫ്രിക്കയില്‍ വച്ചായിരിക്കും ഇരുവരും ന്യൂയിര്‍ ആഘോഷിക്കുക.