മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വില്ലന്‍. സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. തമിഴ് താരം വിശാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിശാല്‍.

മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ഒപ്പം മലയാളത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വളരെ സന്തോഷകരമാണ്. മഞ്ജു വാര്യര്‍ക്ക് ഒപ്പം പ്രധാന കൊമ്പിനേഷന്‍ രംഗങ്ങള്‍ ഒന്നുമില്ല. പക്ഷേ രണ്ടുപേരുടെയും കൂടെ എന്റെ പേരും എഴുതി കാണിക്കുന്നതില്‍ സന്തോഷമുണ്ട്. മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണ് ഞാന്‍. മോഹന്‍ലാലിന് ഒപ്പമുള്ള ഓരോ രംഗവും ആസ്വദിച്ചിട്ടുണ്ട്. സിനിമയുടെ പ്രമേയവും തന്നെ ആകര്‍ഷിച്ചെന്നും വിശാല്‍ പറയുന്നു.