Asianet News MalayalamAsianet News Malayalam

തലയുടെ 'വിശ്വാസം' ആമസോണ്‍ പ്രൈം സ്വന്തമാക്കി!

തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൊങ്കല്‍ റിലീസായി അടുത്ത മാസം 10ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Viswasam gets the biggest ever prize
Author
Chennai, First Published Dec 29, 2018, 11:55 AM IST

തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൊങ്കല്‍ റിലീസായി അടുത്ത മാസം 10ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലയ്ക്കാണ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകുക. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

 

Follow Us:
Download App:
  • android
  • ios