Asianet News MalayalamAsianet News Malayalam

'തല'യ്ക്ക് നിറം കറുപ്പ്!; അജിത്തിന്‍റെ വിശ്വാസം സെക്കന്‍റ് ലുക്ക്

വീരം, വേതാളം, വിവേകം എന്നിവയാണ് അജിത്ത്കുമാര്‍-ശിവ കൂട്ടുകെട്ടില്‍ മുന്‍പെത്തിയ മൂന്ന് ചിത്രങ്ങള്‍. വീരവും വേതാളവും സാമാന്യപ്രേക്ഷകരെ തൃപ്തിപ്പെടുത്തി വന്‍വിജയങ്ങളായെങ്കില്‍ കഴിഞ്ഞ വര്‍ഷമെത്തിയ 'വിവേക'ത്തിന് അജിത്തിന്റെ കടുത്ത ആരാധകരെപ്പോലും പൂര്‍ണമായി തൃപ്തിപ്പെടുത്താനായില്ല.

viswasam second look
Author
Chennai, First Published Oct 25, 2018, 11:48 AM IST

വിവേകത്തിന് ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അജിത്ത്കുമാര്‍ ചിത്രം വിശ്വാസത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കില്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലും കറുത്ത മുടിയോടെ ചെറുപ്പമായ മറ്റൊരു ഗെറ്റപ്പിലും അജിത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സെക്കന്‍റ് ലുക്കില്‍ ചെറുപ്പക്കാരന്‍റെ ലുക്കിലാണ് അജിത്ത്.

2019 പൊങ്കലിലേക്ക് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററില്‍ ഒരു ഉത്സവാന്തരീക്ഷമാണുള്ളത്. ചുവന്ന ഷര്‍ട്ടില്‍ അജിത്ത് ഒരു ബുള്ളറ്റിലാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗമോ ഗാനരംഗമോ എന്ന് തോന്നിപ്പിക്കും വിധമുള്ളതാണ് പോസ്റ്റര്‍ ദൃശ്യം.

വീരം, വേതാളം, വിവേകം എന്നിവയാണ് അജിത്ത്കുമാര്‍-ശിവ കൂട്ടുകെട്ടില്‍ മുന്‍പെത്തിയ മൂന്ന് ചിത്രങ്ങള്‍. വീരവും വേതാളവും സാമാന്യപ്രേക്ഷകരെ തൃപ്തിപ്പെടുത്തി വന്‍വിജയങ്ങളായെങ്കില്‍ കഴിഞ്ഞ വര്‍ഷമെത്തിയ 'വിവേക'ത്തിന് അജിത്തിന്റെ കടുത്ത ആരാധകരെപ്പോലും പൂര്‍ണമായി തൃപ്തിപ്പെടുത്താനായില്ല. മുന്‍ രണ്ട് ചിത്രങ്ങളേക്കാള്‍ ബജറ്റിലും ഉയര്‍ന്ന ചിത്രത്തിന് ബോക്‌സ്ഓഫീസിലും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. 

മെയ് ആദ്യവാരമാണ് വിശ്വാസത്തിന്റെ ചിത്രീകരണം തുടങ്ങിയത്. അജിത്തിനൊപ്പം അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ്. 2013ലെത്തിയ ആരംഭത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ചത്. സത്യജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെ നിര്‍മ്മാണം. അജിത്ത് അവതരിപ്പിക്കുക ഒരു പൊലീസ് ഓഫീസറെയാണെന്നാണ് കരുതപ്പെടുന്നത്. വിവേക്, റോബോട്ട് ശങ്കര്‍, യോഗി ബാബു, അനിഖ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇമ്മന്‍ ആണ് സംഗീതം.

Follow Us:
Download App:
  • android
  • ios