നയന്‍താരയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ വിവേക്. നയന്‍താര സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തതിനെയാണ് വിവേക് വിമര്‍ശിച്ചത്.
കാര്‍ത്തി നായകനായ കാഷ്മോരയിലെ നായികയാണ് നയന്‍താര. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ നയന്‍താര തയ്യാറായിരുന്നില്ല. ഇതാണ് വിവേകിന്റെ വിമര്‍ശനത്തിന് കാരണമായത്. ചില നായികമാര്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വിവേക് പറഞ്ഞു. എന്തായാലും ഇങ്ങനെയുള്ള നടിമാര്‍ക്ക് അധികം പ്രതിഫലം നല്‍കേണ്ട എന്നത് നിര്‍മ്മാതാക്കള്‍ക്ക് നല്ലതാണെന്നും വിവേക് തമാശയായി പറഞ്ഞു. കാഷ്മോരയുടെ പ്രൊമോഷനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിവേക്.
