പുലിമുരുകന്റെ തകര്‍പ്പന്‍ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന സംവിധായകന്‍ വൈശാഖ് 3D സിനിമ ഒരുക്കുന്നു. ജയറാമാണ് നായകന്‍.

മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ താരങ്ങള്‍ സിനിമയിലുണ്ടാകും. വിഎഫ്എക്സ്, സ്പെഷല്‍ ഇഫക്റ്റ്സ് എന്നിവയ്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സിനിമയായിരിക്കും ഇത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുക.