അസം ടൂറിസം വകുപ്പ് പുറത്തിറക്കിയ വീഡിയോയില്‍ അതിമനോഹരിയായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. അസമിന്‍റെ ബ്രാന്‍റ് അമ്പാസിഡര്‍ കൂടിയാണ് പ്രിയങ്ക. സാരിയുടുത്ത് ന്യത്തം ചെയ്യുന്ന പ്രിയങ്ക ആരാധകരുടെ മനസ്സ് കീഴടക്കി.
വീഡിയോയുടെ തുടക്കത്തിലും അവസാനവുമാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. അസമിന്‍റെ സൗന്ദര്യവും സംസ്കാരവും ജീവിത രീതിയും വീഡിയോയില്‍ കാണാം. അസാമിന്‍റെ തനിത് കലാരൂപങ്ങളും ഫോക്ക് ന്യത്തവും മനോഹരദൃശ്യാനുഭനമായി. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളിലാണ് വൈറലായത്.
