ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ പേരില്‍ ക്രൂരമായ നടപടികളാണ് അടിമകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പട്ടിണിിക്കിട്ടും മറ്റുമായി ഓരോരുത്തരെയായി കൊല്ലാകൊല ചെയ്യുകയാണ്. 

 ലിബിയയില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കാടത്തം നിറഞ്ഞ പ്രവര്‍ത്തിയില്‍ ആയങ്ക പങ്കുവച്ചും ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും തെന്നിന്ത്യന്‍ താരം എമി ജാക്‌സണ്‍. ട്വിറ്ററിലൂടെയാണ് ഈ വേദനിപ്പിക്കുന്ന കുറിപ്പ് പങ്കുവച്ചത്. 

 എന്താണ് ലോകം പ്രതികരിക്കാത്തത്. അടിമത്തം ഇന്നും ലിബിയയില്‍ നിലനില്‍ക്കുന്നു... ഈ 2017 ലും.. എന്‍റെ നെഞ്ച് പൊട്ടുകയാണ്.. ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. ഈ സന്ദേശം ലോകത്തുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കുാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ചേ തീരു... എന്ന് എമി ജാക്‌സണ്‍ പറയുന്നു. 

Scroll to load tweet…