കാവേരി നദിജല തര്‍ക്കം പരിഹരിക്കാൻ ശ്രമിക്കുന്നില്ല, എല്ലാവരും രാഷ്‍ട്രീയം കളിക്കുന്നു: പ്രകാശ് രാജ്

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുകയാണ് വേണ്ടത്, അല്ലാതെ നദിജലം പങ്കുവയ്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കിക്കുകല്ല വേണ്ടതെന്ന് നടൻ പ്രകാശ് രാജ്. ഒരു രാഷ്‍ട്രീയ പാര്‍ട്ടിയും കാവേരി നദിജല തര്‍ക്കം പരിഹരിക്കില്ല. എല്ലാവരും വിഷയത്തില്‍ രാഷ്‍ട്രീയം കളിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ജനവിരുദ്ധവരും ജനാധിപത്യവിരുദ്ധവുമായ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെയാണ് എന്റെ പോരാട്ടം. പക്ഷേ ഉടനടി നേരിട്ടുള്ള ശ്രദ്ധ ബിജെപിയാണ്. സമാധാന അന്തരീക്ഷവും മതേതരത്വവും തുല്യതയും തകര്‍ക്കുകയാണ് അവര്‍. ഒരു പാര്‍ട്ടി അഗം എന്ന നിലയില്‍ അല്ല ഒരു സാധാരണ പൌരൻ എന്ന നിലയില്‍ പാര്‍ട്ടി നേതാക്കൻമാരെ നമ്മള്‍ ചോദ്യം ചെട്ടേണ്ടതുണ്ട്. വിദ്വേഷം പരത്തുന്ന അവസ്ഥയില്‍ മൌനം പുലര്‍ത്തുന്നതിനെതിരെ പല ചോദ്യങ്ങളും ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിട്ടുണ്ട്. ഇതുവരെ ഒരു ഉത്തരവും ലഭിച്ചിട്ടില്ല- പ്രകാശ് രാജ് പറഞ്ഞു.