കാജോളിനെ വീണ്ടും നായികയാക്കുമോ?- അജയ് ദേവ്ഗണിന്റെ മറുപടി

അജയ് ദേവ്ഗണും കാജോളും വീണ്ടും ഒന്നിക്കുമോ? ആരാധകര്‍ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യമാണ്. എന്നാല്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ ഒരുമിച്ച അവതരിപ്പിക്കാൻ താല്‍പര്യമില്ലെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

മുമ്പ് നമ്മള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്റ്റീരിയോടൈപ് കഥാപാത്രങ്ങളായിരുന്നില്ല. വെല്ലുവിളിയുയര്‍ത്തുന്നതും ഞങ്ങള്‍ക്ക് എന്തെങ്കിലും അതില്‍ ചെയ്യാനുണ്ടെങ്കിലും മാത്രമേ ഞങ്ങള്‍ ഒരുമിക്കുന്നതില്‍ കാര്യമുള്ളു. നമ്മുടെ തുടക്കത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുണ്ട്. പ്യാര്‍ തു ഹോന ഹേ പോലുള്ള സിനിമകളില്‍.. കാജോളിനൊപ്പം സിനിമ ചെയ്യാൻ തീര്‍ച്ചയായും ആഗ്രഹമുണ്ട്. കാജോളിനോട് ചോദിച്ചാലും അതേ ഉത്തരമായിരിക്കും. എന്നാല്‍ സാധാരണ ഒരു തിരക്കഥയിലുള്ള പ്രണയകഥയില്‍ കാര്യമില്ല. കാരണം ഞങ്ങള്‍ വിവാഹിതരായിട്ടു തന്നെ ഇരുപത് വര്‍ഷമായി- അജയ് ദേവ്ഗണ്‍ പറയുന്നു.