അഭിഷേകി​ന്‍റെയും ​ഐശ്വര്യയുടെയും മകള്‍ ആരാധ്യ ബച്ച​ന്‍റെ ജന്മദിനം കഴിഞ്ഞെങ്കിലും അതി​ന്‍റെ അലയൊലികൾ അടങ്ങിയിട്ടില്ല. ഏതാനും ദിവസം മുമ്പാണ്​ ആരാധ്യയുടെ ആറാം ജന്മദിനം ആഘോഷിച്ചത്​. അവളുടെ വളർച്ചയിൽ സന്തോഷവനായിരിക്കുകയാണ്​ മുത്തച്​ഛനായ അമിതാഭ്​ബച്ചൻ. എന്നാൽ അദ്ദേഹത്തി​ന്‍റെ മനസ്​ അകലെയുള്ള ഒരു അതിഥി കവർന്നിരിക്കുകയാണ്​. ഷാറൂഖ്​ ഖാന്‍റെ മകൻ അബ്രാമി​നൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്​ ബിഗ്​ ബി.

പഞ്ഞി രൂപത്തിലുള്ള പഞ്ചസാര മിഠായി ഉണ്ടാക്കുന്നത്​ കാഴ്​ച കുട്ടികളിൽ എത്രമാത്രം കൗതുകമുണർത്തു​ന്നുവെന്ന്​ വ്യക്​തമാക്കുന്ന ചിത്രത്തിൽ അബ്രാമും ഷാറൂഖ്​ ഖാനും അമിതാഭ്​ ബച്ചനുമാണുള്ളത്​. ‘അവൻ ഫ്ലഫി ആവശ്യപ്പെട്ടു, അവന്​ സന്തോഷം പകരുന്ന സ്​റ്റാളുകളിൽ എല്ലാം ഞങ്ങൾ അവനെ കൊണ്ടുപോയി, ഇത്​ വിലമതിക്കാനാകാത്തതാണ്​. അബ്രം, ജൂനിയർ ഷാറൂഖ്​ ഖാൻ.. ആഹ്ലാദകരം’ എന്ന്​ ബച്ചൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്​തു. 

Scroll to load tweet…

എന്നാൽ അതിലും വലിയ പ്രതികരണം വരാനിരിക്കുന്നേയുള്ളൂവെന്ന്​ ബച്ചന്​ അറിയില്ലായിരുന്നു. ബച്ച​ന്‍റെ പോസ്​റ്റി​ന്​ ഷാറൂഖ്​ മറുട്വീറ്റ്​ നൽകി. അബ്രാം കരുതിയിരിക്കുന്നത്​ അമിതാഭ്​ ബച്ചനാണ്​ ത​ന്‍റെ അച്​ഛൻ എന്നാണെന്നായിരുന്നു ഷാറൂഖി​ന്‍റെ മറുകുറിപ്പ്​. എത്ര മനോഹരം എന്നും ഖാൻ കുറിക്കുന്നു. നന്ദി സാർ, ഇത്​ അവൻ വളരെ വിലപ്പെട്ടതായി കരുതുന്ന സന്ദർഭമാണ്​. എന്‍റെ പപ്പ​യാണ് താങ്കള്‍ എന്നാണ് നിങ്ങളെ ടി.വിയിൽ കാണു​മ്പോള്‍ അവന്‍​ കരുതുന്നുവെന്നും ഷാറൂഖ്​ കുറിക്കുന്നു.

Scroll to load tweet…

ബച്ചനും ഷാറൂഖും അച്​ഛനും മകനുമായി വേഷമിട്ട എടുത്ത് പറയേണ്ട ചിത്രമാണ്​ കബി കുഷി കബി ഗം. അച്​ഛനും മകനുമായുള്ള സൗഹൃദത്തി​ന്‍റെ നേർകാഴ്​ച കൂടിയാണ്​ ചിത്രം. സ്​ക്രീനിന്​ പുറത്തും ഇരുവർക്കുമിടയിൽ ബഹുമാനവും സ്​നേഹവും നിറഞ്ഞുനിൽക്കുന്നു. അതിനെ ന്യായീകരിക്കുന്ന രുപത്തിൽ ആണ്​ അബ്രാമിന്‍റെ പ്രതികരണം. ഷാറൂഖ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് താരത്തിന്‍റെ ഇളയമകന്‍ അബ്രാം. അബ്രാമിന്‍റെ ചിത്രങ്ങള്‍ എപ്പോളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

Scroll to load tweet…