ബോളിവുഡില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നായകനായി മികച്ച പ്രകടനം കാഴ്ചവച്ച ആളാണ് ഷാരൂഖ് . എന്നാല്‍ ഷാരൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് ഒരു നായിക പറഞ്ഞു. അതും ആദ്യമായി നായികയായി ഒപ്പം അഭിനയിച്ചപ്പോള്‍. അനുഷ്കാ ശര്‍മ്മയാണ് ആ നായിക.

ഷാരുഖ് നായകനായ റബ് നേ ബനാ ദേ ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ശര്‍മ്മ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്താണ് അനുഷ്‌ക ഷാരുഖിന്റെ അടുത്തെത്തി ഷാരുഖിന് അഭിനയിക്കാന്‍ ആകില്ലെന്ന് പറഞ്ഞത്. എനിക്ക് ഷാരുഖിനെ ഇഷ്ടമാണ്. ഷാരുഖ് ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഷാരുഖിനെ ഇഷ്ടമല്ലെന്നും അന്ന് പറഞ്ഞു- അനുഷ്‌ക ഒരു അഭിമുഖത്തില്‍ പറഞ്ഞു.