സംവിധായകനെതിരെ ആരോപണവുമായി നടി രംഗത്ത്

First Published 16, Apr 2018, 12:22 PM IST
Whistleblower Of The Casting Couch In Tollywood
Highlights
  • തെലുങ്കു നടി സുനിത സംവിധായകനും നിരൂപകനുമായ കാത്തി മഹേഷിനെതിരെ ഗുരുതര  ആരോപണവുമായി രംഗത്ത്

ഹൈദരബാദ്: തെലുങ്കു നടി സുനിത സംവിധായകനും നിരൂപകനുമായ കാത്തി മഹേഷിനെതിരെ ഗുരുതര  ആരോപണവുമായി രംഗത്ത്. തെലുങ്ക് സിനിമ രംഗത്ത് അടുത്തിടെ ഉയര്‍ന്നുവന്ന ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് വെളിപ്പെടുത്തല്‍. തെലുങ്കു സിനിമ ലോകത്തു വലിയ ഞെട്ടലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടാക്കിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴിയാണു കാത്തിയുമായി താന്‍ സൗഹൃദത്തിലായത്.

ബിഗ് ബോസില്‍ നിന്ന് അദ്ദേഹം പുറത്തായ സമയത്ത് അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ താന്‍ ഫോണ്‍ ചെയ്തിരുന്നു. ഈ സമയം അദ്ദേഹം തന്നെ ഹൈദരാബാദിലെ വീട്ടിലേയക്കു ക്ഷണിച്ചു. ഇതിനു ശേഷം ഭാര്യയോടു ലഖ്‌നൗവിലേയ്ക്കു പോകുകയാണ് എന്നു കള്ളം പറഞ്ഞ് കാത്തി എന്നെ കാണാന്‍ ഹൈദരബാദില്‍ വന്നത്. 

തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഈ വീട്ടില്‍ വച്ചു താനുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍  ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ഇതിനു തായറാകത്തിനെ തുടര്‍ന്ന് ബലമായി ലൈംഗകി ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതു കഴിഞ്ഞ് 500 രൂപ മുഖത്തേയ്ക്ക് എറിഞ്ഞു നല്‍കുകയുംചെയ്തു. 

എന്നാല്‍ ആരോപണം കാത്തി മഹേഷ് തള്ളി. മാനഹാനി വരുത്തിയ തരത്തില്‍ ആരോപണം ഉന്നയിച്ചതിനു യുവതിക്കെതിരെ കേസ് കൊടുക്കും എന്നും കാ ത്തി മഹേഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

loader