കരീനയുടെ ജിമ്മിലിടുന്ന ടീ ഷര്‍ട്ടിന്‍റെ വില.!

First Published 24, Mar 2018, 5:57 PM IST
Who cares about sweat patches Kareena Kapoor Khan wears a Rs 45000 tshirt to the gym
Highlights
  • വിവാഹം കുട്ടിയുടെ ജനനം, സിനിമയില്‍ നിന്നും ഒരു ഇടവേളയിലാണ് കരീന കപൂര്‍

മുംബൈ: വിവാഹം കുട്ടിയുടെ ജനനം, സിനിമയില്‍ നിന്നും ഒരു ഇടവേളയിലാണ് കരീന കപൂര്‍. എന്നാല്‍ തന്‍റെ ശരീര സൗന്ദര്യത്തെക്കുറിച്ച് നല്ല ബോധ്യമാണ് ഈ നടിക്ക്. വിവാഹത്തിന് ശേഷം അല്‍പ്പം തടിച്ച കരീനയെ ആണ് എല്ലാവരും കണ്ടത്. എന്നാല്‍ അങ്ങനെ തോറ്റ് കൊടുക്കാന്‍ തയ്യാറാകാത്ത ബോളിവുഡിന്‍റെ 'ക്യാറ്റ്' വുമണ്‍ വീണ്ടും സീറോ സൈസിലേക്ക് എത്തി.

ഇപ്പോള്‍ ഇതാ, കഴിഞ്ഞ ദിവസം ജിമ്മിന് പുറത്തു നിന്ന് കരീനയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. വളരെ ലളിതമായ ടി ഷര്‍ട്ടും കറുത്ത യോഗ പാന്‍റ്സും ധരിച്ചാണ് കരീന. എന്താണ് ഈ ചിത്രത്തിന്‍റെ പ്രത്യേകതയെന്നാണോ ചിന്തിക്കുന്നത്.നാല്‍പത്തി ആറായിരം രൂപയ്ക്കടുത്താണ് കരീന അണിഞ്ഞിരിക്കുന്ന ടി ഷര്‍ട്ടിന്റെ വില. ഗുച്ചിയുടെ എസി/ഡിസി പ്രിന്‍റ് ടൈ-ഡൈ ടി ഷര്‍ട്ട് ആണ് കരീന അണിഞ്ഞിരിക്കുന്നത്.

പ്രസവ ശേഷം വീണ്ടും സീറോ സൈസിലേക്ക് എത്തിച്ചത് കരീനയുടെ ജിമ്മിലെ കഠിനാദ്ധ്വാനമാണ്. വര്‍ക്ക് ഔട്ടിലെന്ന പോലെ തന്നെ ഫാഷന്‍റെ കാര്യത്തിലും കരീന വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഈ ചിത്രം തെളിയിക്കുന്നു. 
 

loader