മുംബൈ: അശ്ലീല ചിത്രങ്ങള്‍ അഥവ പോണ്‍ ചിത്രങ്ങള്‍ക്ക് ഇന്ത്യയിലുള്ള ഓമനപ്പേരാണ് നീലചിത്രങ്ങള്‍. ഇതിന്‍റെ പ്രദര്‍ശനം തന്നെ എ സര്‍ട്ടിഫിക്കേറ്റില്‍ മാത്രമേ നടക്കൂ. എന്നാല്‍ എങ്ങനെയാണ് ഇവയ്ക്ക് നീലചിത്രങ്ങള്‍ എന്ന പേര് കിട്ടിയത്. ഇത് സംബന്ധിച്ച് സംശയ നിവാരണ സൈറ്റായ ക്വറയില്‍ വന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ റൈറ്റിംഗ് കിട്ടിയ എഴുത്ത് ഉത്തരം പറയും.

ആദ്യകാലത്ത് ബി-ഗ്രേഡ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ അടിച്ചിരുന്നത് നീലയും വെള്ളയും പേപ്പറുകളിലായിരുന്നു. ഇതിനാല്‍ ഇത്തരം ചിത്രങ്ങളെ നീലചിത്രങ്ങള്‍ എന്ന് വിളിക്കുകയും ഇത് പിന്നീട് പ്രശസ്തമാകുകയും ചെയ്തു.

മറ്റൊരു തരത്തിലുള്ള ഉത്തരം ഇങ്ങനെ, വേഗത്തില്‍ തന്നെ പ്രോഡക്ഷന്‍ നടത്താന്‍ സാധിക്കുന്ന സിനിമകള്‍. ചിലവ് കുറയ്ക്കാനായി പഴയകാലത്ത് കളര്‍ ചെയ്യുമ്പോള്‍ ഒരു ബ്ലൂയിഷ് ലുക്കാണ് നല്‍കുക. പഴയകാല ബി-ഗ്രേഡ് പടങ്ങളില്‍ ഇത് കാണാം അതിനാലാണ് ഇതിന് നീലചിത്രങ്ങള്‍ എന്ന പേര് വന്നത്.

അതേ സമയം മറ്റൊരുത്തരം വരുന്നത് ഇങ്ങനെ, പണ്ട് വിസിആര്‍ കാലത്ത് ഇത്തരം ചിത്രങ്ങളുടെ കാസറ്റുകള്‍ നീലകവറിലാണ് സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത് എന്നാണ് പറയുന്നത്.