കൊച്ചി: കട്ടപ്പ ബാഹുബലിയെ കൊലപ്പെടുത്തിയതെന്തിന് എന്തിന് എന്ന ചോദ്യത്തിന്‍റെ ഉത്തരവുമായി ബാഹുബലി രണ്ട് ഈമാസം 28 ന് പ്രദര്‍ശനത്തിനെത്തും. ഒന്നാം ഭാഗം കഥാപാത്രങ്ങളുടെ അവതരണമായിരുന്നെങ്കില്‍ യഥാര്‍ഥ കഥപറയുന്നത് രണ്ടാംഭാഗത്താണെന്ന് നടന്‍ പ്രഭാസ് പറഞ്ഞു. രണ്ടാം ഭാഗത്തിന്റെ പ്രചരണാര്‍ഥം താരങ്ങള്‍ കൊച്ചിയിലെത്.

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന പ്രേക്ഷകരുടെ ആകാംഷയോട് നായകന്‍ പകുതി തമാശയായി പറഞ്ഞ മറുപടി അബന്ധത്തില്‍ കൊന്നതാവാമെന്നായിരുന്നു. പ്രേക്ഷകര്‍ കാത്തിരുന്ന ബാഹുബലി രണ്ടാംഭാഗത്തിന്റെ വരവറിയിച്ചാണ് താരങ്ങള്‍ കൊച്ചിയിലെത്തിയത്. ഈമാസം 28 നാണ് റിലീസ്. പ്രഭാസും റാണയും അനുഷ്കയും തമന്നയും കലാസംവിധായകന്‍ സാബുസിറിലും വിശേഷങ്ങള്‍ പങ്കുവച്ചു.

ബാഹുബലിക്കായി ചെലവഴിച്ചത് നാലുവര്‍ഷമാണെന്നും കഥാപാത്രത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഇനിയുമേറെ സമയമെടുക്കുമെന്നും പ്രഭാസ് പറഞ്ഞു. ചടങ്ങില്‍ ബാഹുബലി രണ്ടിന്റെ ഓഡിയോയും റിലീസ് ചെയ്തു.