തിരുവനന്തപുരം: പ്രായം തുറന്ന് പറയാത്തത് ആരും വിശ്വസിക്കാത്തത് കൊണ്ടെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയെ താന്‍ ചേട്ടാ എന്നാണ് വിളിക്കുന്നത് എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശാന്തിഗിരി നവതി പുരസ്കാരദാന ചടങ്ങിലായിരുന്നു താരവും മന്ത്രിയും തമാശപറഞ്ഞ് കാണികളെ പൊട്ടിചിരിപ്പിച്ചത്.
പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മമ്മൂട്ടിയെകുറിച്ച് അതിഥികളെല്ലാം വാചാലരായി. മന്ത്രി കടന്നപ്പള്ളിയും പറഞ്ഞു മമ്മൂട്ടിയെ കുറിച്ച് രണ്ട് വാക്ക്. ഇതിന് മെഗാസ്റ്റാറിന്റെ കലക്കന്‍ മറുപടി. സെപ്റ്റംബര്‍ ഏഴിന് ജന്മദിനം ആഘോഷിക്കാനിരിക്കുന്ന താരം പിറന്നാള്‍ സമ്മാനമായി കിട്ടിയ കേക്ക് മുറിച്ചെങ്കിലും പ്രായം വെളിപ്പെടുത്തിയില്ല
ശാന്തിഗിരിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി കാരുണ്യ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്‌പീക്കറായ ദേശബന്ധു കരു ജയസൂര്യ മുഖ്യ അതിഥി ആയിരുന്നു.
