ബോളിവുഡിന്റെ സൂപ്പര്‍താരം ഋത്വിക് റോഷനും സൂസെയ്ന്‍ ഖാനും 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിടുകാണെന്ന വാര്‍ത്ത തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കിയത്. പക്ഷേ വിവാഹ മോചിതരായിട്ടും മക്കള്‍ക്ക് വേണ്ടി നല്ല സുഹൃത്തുക്കളായി തുടരാനായിരുന്നു ഇരുവരുടെയും തീരുമാനം.

ഇപ്പോഴിതാ ഇരുവരുടെയും തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി ഋത്വിക്കും സൂസെയ്‌നും വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും വരുന്നത്. ഇരുവരുടെയും അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

 ഋത്വിക്കും സൂസെയ്‌നും പുതിയൊരു ജീവിതം തുടങ്ങാനായി ശ്രമിച്ചുകൊണ്ടിരിക്കുകാണ്. അവരുടെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെല്ലാം മനസ്സിലാക്കി അവയെല്ലാം തിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അവര്‍ക്ക് സമയം കൊടുക്കൂ, തീര്‍ച്ചയായും അവര്‍ ഒന്നിച്ച് വരുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു .

 അതേസമയം ഇതേ ചോദ്യം ഋത്വിക്കിന്റെ കുടുംബത്തോട് ചോദിച്ചപ്പോള്‍ അത് തെറ്റായ വാര്‍ത്തയാണെന്നാണ് പ്രതികരണം. മക്കള്‍ക്ക് വേണ്ടി പാര്‍ട്ടികളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന് വീണ്ടും വിവാഹിതരാകാന്‍ പോകുകയാണെന്ന അര്‍ത്ഥം കാണേണ്ടെന്നാണ് അവരുടെ വാദം. തങ്ങള്‍ നല്ല മാതാപിതാക്കളായി തുടരുമെന്നും എന്നാല്‍ ഒരിക്കലും ഇനിയൊരു ഒന്നിക്കല്‍ ഉണ്ടാകില്ലെന്നും നേരത്തെ സൂസെയ്ന്‍ വ്യക്തമാക്കിയിരുന്നു.