ഡിസ്നിയുടെ അലാദ്ദീന്‍ സിനിമയുടെ സ്പെഷ്യല്‍ ലുക്ക് ട്രെയിലര്‍ ഇറങ്ങി. അറേബ്യന്‍ ഇതിഹാസമായ അലവുദ്ദീനും അത്ഭുത വിളക്കും എന്ന കഥയില്‍ ഡിസ്നി മുന്‍പ് നിര്‍മ്മിച്ച കാര്‍ട്ടൂണ്‍  ചിത്രത്തിന്‍റെ റീമേക്കാണ് ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജീനിയായി എത്തുന്നത് ഹോളിവുഡ് താരം വില്‍ സ്മിത്താണ്. സുപ്രസിദ്ധ ഹോളിവുഡ‍് സംവിധായകന്‍ ഗ്രേ റിച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.