മുംബൈ: ഹൃത്വിക് റോഷനും സൂസെനും വീണ്ടും ഒന്നിക്കുന്നു. വിവാഹമോചനം വരെ നടന്ന ബന്ധം പുതുക്കാന്‍ ഇരുവരും തീരുമാനിച്ചതായതാണ് റിപ്പോര്‍ട്ട്. മക്കള്‍ക്കൊപ്പം ഇടയ്ക്കിടെ ഒന്നിക്കുന്ന ഇരുവരും ഇത്തവണ തനിച്ചാണ് കണ്ടു മുട്ടിയത്. ഒന്നിച്ചുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്കിടെ സൂസെയ്ന്‍ പകര്‍ത്തിയ ചിത്രവും കുറിപ്പുമാണ് വൈറലായിരിക്കുന്നത്. 

ഒരു നല്ല മനുഷ്യനെ കീഴ്‌പ്പെടുത്താന്‍ മാത്രം ശക്തിയുള്ള ദുഷ്ട ശക്തികളൊന്നും ലോകത്തിലില്ല എന്നാണ് സൂസെന്‍ നല്‍കിയ അടക്കുറിപ്പ്. ഒപ്പം മനോഹര ചിത്രവുമായപ്പോള്‍ ഇവരുടെ ബന്ധം വീണ്ടും വിടരുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത.