തെന്നിന്ത്യന്‍ സിനിമയിലെ രാഞ്ജി നയന്‍താര തന്നെ. നയന്‍‌താരയാണ് തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയെന്ന് തമിള്‍വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സിനിമയ്‍ക്ക് നാലു കോടിയോളം രൂപയോളം വാങ്ങിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരിടവേളയ്ക്കു ശേഷം വെള്ളിത്തിരിയിലേക്ക് മടങ്ങിവന്ന നയന്‍താര അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. അജിത്തിന്റെ ആരംഭത്തിലെ നായികയായിട്ടുള്ള തിരിച്ചുവരവ് സൂപ്പര്‍ഹിറ്റായതോടെ തമിഴകത്തെ നായകന്‍മാരെല്ലാം നയന്‍താരയെ നായികയാക്കാനാണ് ആദ്യ പരിഗണന നല്‍കുന്നത്.

ഒരു കോടിക്കു മുകളില്‍ വാങ്ങുന്ന മറ്റു നായികമാര്‍ ( ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളെയും സിനിമാവൃത്തങ്ങളില്‍ നിന്നു കിട്ടുന്ന സൂചനകളെയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടെന്ന് തമിള്‍വയര്‍ വ്യക്തമാക്കുന്നു.

അനുഷ്ക ഷെട്ടി - മൂന്ന് കോടി
സാമന്ത - 1.5 കോടി
ശ്രുതി ഹാസന്‍, തമന്ന, കാജല്‍ അഗര്‍വാള്‍ - 1.25 - 1.5
തൃഷ- ഒരു കോടി