റിയാലിറ്റി ഷോയില്‍ അപമാനിച്ചതിന് സല്‍മാന്‍ ഖാനെതിരെ സിനിമാ പ്രവര്‍ത്തകനായ സുബൈര്‍ അടുത്തിടെ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ശബ്‍നം ഷെയ്‍ഖ് എന്ന യുവതി സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷെറയ്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നു. ശബ്‍നത്തെ കൂട്ടബല‍ാത്സംഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

അഞ്ച് വര്‍ഷമായി ബന്ധ്രയില്‍ താമസിക്കുന്ന ആളാണ് ശബ്‍നം. തനിക്കെതിരെയുള്ള കേസില്‍ സുബൈറിന് സഹായം നല്‍കുന്നത് ശബ്‍നമാണെന്ന് സല്‍മാന്‍ ഖാന്‍ ആരോപിച്ചിരുന്നു. സുബൈറുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഷെറ ശബ്‍നയെ സമീപിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ശബ്‍നത്തെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമെന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിയാലിറ്റി ഷോയില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് സുബൈര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അമിതമായി ഉറക്കഗുളിക കഴിച്ച സുബൈറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വോട്ടുകള്‍ കുറഞ്ഞതിനാല്‍ സുബൈറിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയതായി അവതാരകനായ സൽമാൻ ഖാൻ പറയുകയായിരുന്നു.

താനെയിലെ ആൻടോപ്പ് ഹിൽ പോലീസ് സ്റ്റേഷനിലായിരുന്നു സുബൈര്‍ പരാതി നൽകിയത്. നിന്നെ ഞാൻ പട്ടിയാക്കും. പുറത്തിറങ്ങിയാൽ നിന്നെ ഞാൻ കാണിച്ച് തരാം. ഇവിടെ ജോലി ചെയ്യാൻ നിന്നെ സമ്മതിക്കില്ല. നിന്നെ ഞാൻ അടിക്കും എന്ന് സൽമാൻ ഖാന്‍ ഭീഷണി മുഴക്കി എന്നാണ് പരാതി.