ഹൈദരബാദ്: കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി മുതിര്‍ന്ന തെലുങ്ക് താരം ചലപതി റാവു രംഗത്ത് വന്നത്. സ്ത്രീകളെ പുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ മാത്രമേ കൊള്ളാവൂ എന്നാണ് ഒരു ഓഡിയോ ലോഞ്ചില്‍ ചലപതി റാവു പറഞ്ഞത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന നിര്‍മ്മിച്ച് മകന്‍ നാഗചൈതന്യയും രാകുല്‍ പ്രീതവും കേന്ദ്രകഥാപാത്രങ്ങളായ രാരണ്ടോയി വേദുകാ ചുധം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ടോളിവുഡിലെ മുതിര്‍ന്ന താരത്തിന്റെ അധിക്ഷേപ പരാമര്‍ശം.

സംഭവത്തില്‍ ചലപതി റാവിനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടികള്‍ മനശാന്തിക്ക് ഹാനികരണമാണെന്ന് നാഗചൈതന്യയുടെ കഥാപാത്രം സിനിമയില്‍ പറയുന്നുണ്ട്. ഈ സംഭാഷണത്തെ മുന്‍നിര്‍ത്തിയാണ് ആദ്യകാല താരമായ ചലപതി റാവുവിന്റെ പ്രതികരണം. 

ഈ പ്രസ്താവനയെ ഖണ്ഡിച്ച് നാഗാര്‍ജ്ജുന രംഗത്തെത്തി. വ്യക്തിജീവിതത്തിലും സിനിമയിലും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ് താനെന്ന് നാഗാര്‍ജ്ജുന ട്വീറ്റ് ചെയ്തു. ചലപതി റാവുവിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശം തന്നെയാണെന്നും അക്കിനേനി നാഗാര്‍ജ്ജുന.

ചലപതി റാവുവിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് നടി രാകുല്‍ പ്രീതും രംഗത്തെത്തിയതോടെ ക്ഷമാപണവുമായി ചലപതി റാവു എത്തി. വീഡിയോയിലൂടെയും മാപ്പപേക്ഷ നടത്തി.