ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ നായികയായി എത്തുന്ന ഹോളിവുഡ് ആക്ഷൻത്രില്ലർ ട്രിപ്പിൾ എക്സ് : ദ് റിട്ടേൺ ഒഫ് സാൻഡെർ കേജിന്‍റെ ആദ്യ ടീസറുകള്‍ പുറത്തിറങ്ങി. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിലെ നായകന്‍ വിൻ ഡീസൽ തന്നെയാണ് ടീസറുകള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ടീസറുകള്‍ ചിത്രത്തിലെ നായിക ദീപിക സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചു. വീന്‍ ഡീസലുമായി ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന ദീപികയാണ് ടീസറില്‍.

വിൻ ഡീസൽ, ടോണി ജാ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത് എന്നാണ് നേരത്തെ ഇറങ്ങിയ പ്രമോ വീഡിയോ നല്‍കുന്ന സൂചന. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ.