മമ്മൂട്ടി നായകനായ പുതിയ സിനിമ യാത്ര റിലീസിനൊരുങ്ങുകയാണ്. ചിത്രം കാണാൻ എത്തുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ മഹി വി രാഘവ്.

മമ്മൂട്ടി നായകനായ പുതിയ സിനിമ യാത്ര റിലീസിനൊരുങ്ങുകയാണ്. ചിത്രം കാണാൻ എത്തുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ മഹി വി രാഘവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാത്ര എന്ന സിനിമ ആന്ധ്ര മുൻ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറയുന്നത്. എൻ ടി രാമ റാവു എന്ന സിനിമയുമായി താരതമ്യം ചെയ്‍ത് ആരാധകര്‍ തമ്മില്‍ കലഹിക്കരുത് എന്നാണ് മഹി വി രാഘവ് പറയുന്നത്. ഞങ്ങളുടെ ടീം കഴിയാവുന്നത്ര മികച്ചതാക്കിയിട്ടുണ്ട്. സിനിമ ഒരുക്കാൻ സഹായിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തോടും നന്ദി പറയുന്നു. വൈഎസ്ആറും എൻടിആറും തെലുങ്ക് മണ്ണിന്റെ മക്കളാണ്. നമുക്ക് അഭിമാനിക്കാവുന്ന തെലുങ്ക് ഇതിഹാസങ്ങളാണ്. ആരും ആരുടെയും പിന്നിലില്ല. നമ്മുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ അവരെ ആദരിക്കാതിരിക്കാൻ കാരണമാകരുത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും അവരെ നമുക്ക് ആദരിക്കാം- മഹി വി രാഘവ് പറയുന്നു.