മമ്മൂട്ടി നായകനായ പുതിയ സിനിമയാണ് യാത്ര. ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം സിനിമയുടെ മെയ്‍ക്കിംഗ് വീഡിയോയും വൈറലാകുകയാണ്.

മഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.  ആന്ധ്ര മുൻ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറയുന്നത് ചിത്രം പറയുന്നത്. എൻ ടി രാമ റാവു എന്ന സിനിമയുമായി താരതമ്യം ചെയ്‍ത് ആരാധകര്‍ തമ്മില്‍ കലഹിക്കരുത് എന്ന് മഹി വി രാഘവ് അഭ്യര്‍ഥിച്ചിരുന്നു.  വൈഎസ്ആറും എൻടിആറും തെലുങ്ക് മണ്ണിന്റെ മക്കളാണ്. നമുക്ക് അഭിമാനിക്കാവുന്ന തെലുങ്ക് ഇതിഹാസങ്ങളാണ്. ആരും ആരുടെയും പിന്നിലില്ല.  നമ്മുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ അവരെ ആദരിക്കാതിരിക്കാൻ കാരണമാകരുത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും അവരെ നമുക്ക് ആദരിക്കാം- മഹി വി രാഘവ് പറയുന്നു.