യന്ത്രമനുഷ്യന്റെ രണ്ടാം വരവിനായി ഇന്ത്യന്‍സിനിമാലോകം കാത്തിരിക്കുമ്പോള്‍, പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നതായി മേക്കിംഗ് വീഡിയോ. റോബോട്ടുകളും, സാഹസികരംഗങ്ങളും ഒക്കെയായി വിസ്മയം സമ്മാനിക്കുന്ന ദൃശ്യങ്ങള്‍. ചിത്രീകരണകാഴ്ചകള്‍ ഇങ്ങനെ എങ്കില്‍
സിനിമ അതുക്കും മേലെ വരും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സ്‌റ്റൈല്‍മന്നനും ഖിലാഡിയും ഹിറ്റ് മേക്കറും
കൈകോര്‍ക്കുമ്പോള്‍ അദ്ഭുതങ്ങള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കഥാപാത്രത്തിനായുള്ള താരങ്ങളുടെ വന്‍ തയ്യാറെടുപ്പുകളും കൗതുകം ഉണര്‍ത്തുന്നു. അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷത്തിനുള്ള മേക്കപ്പിനടക്കം ഹോളിവുഡ് വിദഗ്ധരുടെ സേവനം ഉണ്ട്. മേക്കിംഗ് വീഡിയോ വന്‍ തരംഗമായി മാറുമ്പോള്‍ ഉയരുന്ന ചോദ്യം. യന്ത്രമനുഷ്യന്‍ ബാഹുബലിയെ കടത്തിവെട്ടുമോ എന്നാണ്. 250 കോടി ചെലവിട്ട് ഒരുക്കിയ ബാഹുബലി രണ്ടാം ഭാഗം തീയറ്ററുകളില്‍നിന്ന് ആയിരത്തി ഇരുനൂറ് കോടി വാരിയെങ്കില്‍, 500 കോടിമുതല്‍മുടക്കുള്ള എന്തിരന്റെ പോക്കറ്റിലേക്ക് എത്ര എത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാത്തിരുന്ന് കാണാം...
