യേശുദാസിന് ദേശീയ പുരസ്കാരം ലഭിച്ച ആ ഗാനം ഇതാണ്

മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസ് ദേശീയ പുരസ്കാര നിറവില്‍. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ 'പോയ് മറഞ്ഞ കാലം വന്നു ചേരുമോ, പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ' എന്ന ഗാനത്തിനാണ് യേശുദാസിന് പുരസ്കാരം ലഭിച്ചത്. പ്രേംദാസ് ഗുരുവായൂര്‍ എഴുതി രമേശ് നാരായണന്‍ ഈണമിട്ട ഗാനമാണ് ഇത്. റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ ആശ ശരത് എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് പിടി കുഞ്ഞുമുഹമ്മദാണ്.