ബാഹുബലി സിനിമയ്‍ക്കു വേണ്ടി പ്രഭാസ് നടത്തുന്ന പരിശ്രമങ്ങള്‍ നേരത്തെ വാര്‍ത്തയില്‍‌ ഇടംനേടിയതാണ്. ബാഹുബലിക്കായി വിവാഹം പോലും പ്രഭാസ് വേണ്ടെന്നുവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അഞ്ചരക്കോടി രൂപ കിട്ടാനുള്ള അവസരം പോലും പ്രഭാസ് ബാഹുബലിക്കു വേണ്ടി വേണ്ടെന്നുവച്ചുവെന്ന വാര്‍ത്ത വരുന്നു.

ഫിറ്റ്നസ് ബ്രാന്‍ഡ് ആയ ഒരു പ്രമുഖ കമ്പനി അവരുടെ അംബാസിഡറാകാനും പരസ്യത്തില്‍ അഭിനയിക്കാനും പ്രഭാസിനെ സമീപിച്ചിരുന്നു. അഞ്ചരക്കോടി രൂപയായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്‍തിരുന്നത്. എന്നാല്‍ ബാഹുബലിയുടെ രണ്ടാംഭാഗത്തിനു വേണ്ടി പൂര്‍ണ്ണസമയം മാറ്റിവച്ചതിനാല്‍ പ്രഭാസ് ആ ഓഫര്‍ നിരസിക്കുകയായിരുന്നു. ബാഹുബലിയുടെ രണ്ടാംഭാഗത്തിനു വേണ്ടി പതിനഞ്ച് മണിക്കൂറോളം നിര്‍ത്താതെ ജോലി ചെയ്യുകയാണ് പ്രഭാസ്.