ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം. റായ്പൂരിലേക്ക് വീഡിയോ ചിത്രീകരണത്തിന് പോകും വഴിയാണ് അപകടം ഉണ്ടായത്. ദേവ്‍രാജ് പട്ടേലിന്‍റേ മരണത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ അനുശോചനം രേഖപ്പെടുത്തി. 

റായ്പൂർ: യൂട്യൂബറും കോമേഡിയനുമായ ദേവ്‍രാജ് പട്ടേല്‍ അപകടത്തില്‍ മരിച്ചു. ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം. റായ്പൂരിലേക്ക് വീഡിയോ ചിത്രീകരണത്തിന് പോകും വഴിയാണ് അപകടം ഉണ്ടായത്. ദേവ്‍രാജ് പട്ടേലിന്‍റേ മരണത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ അനുശോചനം രേഖപ്പെടുത്തി. 

പുകവലിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകർ ക്രൂരമായി മർദ്ദിച്ചു കൊന്നതായി ആരോപണം

മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ ഇന്നലെ (46) അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. യക്ഷിയും ഞാനും അടക്കം ഉള്ള സിനിമകളിലെ ക്യാമറമാൻ ആയിരുന്നു. സംസ്കാരം ഇന്ന് നടക്കും.

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാള സിനിമാ രംഗത്ത് നിന്ന് ഓർമ്മയിലേക്ക് മറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് നവാസ് ഇസ്മായി. മുതിർന്ന നാടക - സിനിമാ നടൻ സിവി ദേവും ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ മരണം സംഭവിച്ചത്. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ച കലാകാരനായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.