ചെന്നൈ: ഈ വര്‍ഷം റിലീസിനെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 റിലീസിനു മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് തുക നേടുന്ന ചിത്രമായി യന്തിരന്‍ മാറി കഴിഞ്ഞു. 110 കോടി രൂപയ്ക്കാണ് യന്തിരന്‍ 2ന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത്. ഇതോടെ ബാഹുബലിയുടെ 51 കോടി രൂപ എന്ന റെക്കോര്‍ഡ് തകര്‍ന്നു. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.