കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സീറോ'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. തനു വെഡ്‌സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൗവാ സിംഗ് എന്ന നീളക്കുറവുള്ള കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. കിംഗ് ഖാന്റെ 53-ാം പിറന്നാള്‍ ദിനത്തിലാണ് ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുന്നത്.

കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകന്‍. 3.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് യുട്യൂബില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് സ്‌ക്രീനിലെത്തും.