റിയാലിറ്റി ഷോയില്‍ അപമാനിച്ചതിന് സല്‍മാന്‍ ഖാനെതിരെ സിനിമാ പ്രവര്‍ത്തകനായ സുബൈര്‍ പരാതി നല്‍കി. താനെയിലെ ആൻടോപ്പ് ഹിൽ പോലീസ് സ്റ്റേഷനിലാണ് സുബൈര്‍ പരാതി നൽകിയത്. നിന്നെ ഞാൻ പട്ടിയാക്കും. പുറത്തിറങ്ങിയാൽ നിന്നെ ഞാൻ കാണിച്ച് തരാം. ഇവിടെ ജോലി ചെയ്യാൻ നിന്നെ സമ്മതിക്കില്ല. നിന്നെ ഞാൻ അടിക്കും എന്ന് സൽമാൻ ഖാന്‍ ഭീഷണി മുഴക്കി എന്നാണ് പരാതി.

റിയാലിറ്റി ഷോയില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് സുബൈര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അമിതമായി ഉറക്കഗുളിക കഴിച്ച സുബൈറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വോട്ടുകള്‍ കുറഞ്ഞതിനാല്‍ സുബൈറിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയതായി അവതാരകനായ സൽമാൻ ഖാൻ പറയുകയായിരുന്നു.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകളുടെ ഭര്‍ത്താവാണ് സുബൈര്‍.