ഇന്ത്യയില്‍ വന്യജീവികള്‍ക്കായുള്ള ആദ്യ  പാലത്തിന്‍റെ ചിത്രമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയെന്താണ് ? ദില്ലി മുംബൈ എക്സ്പ്രസ് വേയില്‍ നിര്‍മ്മിച്ച പാലമെന്ന അവകാശവാദത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, നിതിന്‍ ഗഡ്കരിക്കും നന്ദി പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. ട്രക്കുകളും മറ്റ് വാഹനങ്ങളും ചീറിപ്പായുന്ന റോഡിന് മുകളിലൂടെ പടച്ച പുതച്ച നിലയിലുള്ള പാലത്തിന്‍റെ മുകളില്‍ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ പാലത്തില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ പറ്റുന്ന രീതിയില്‍ അല്ല ചിത്രമുള്ളത്. 

എന്നാല്‍ മുംബൈ ദില്ലി എക്സ്പ്രസ് വേയിലുള്ള പാലമല്ല ഇത്. റിവേഴ്സ് ഇമേജ് ഉപയോഗിച്ച നടത്തിയ പരിശോധനയില്‍ സിംഗപ്പൂരിലെ നാഷണല്‍ പാര്‍ക്കിലെ എക്കോലിങ്ക് പാലമാണ് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിക്കുന്നത്. ബകിത് തിമാഹ് നാച്ചുറല്‍ റിസര്‍വ്വിന്‍റെ ഭാഗമാണ് ഈ പാലം. 2013ലാണ് ഈ പാലം നിര്‍മ്മിച്ചത്. 

ദില്ലി മുംബൈ എക്സ്പ്രസ് വേയിലെ വന്യജീവികള്‍ക്കായുള്ള പാലമെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.