ലോക്ക്ഡൗണിന്‍റെ ഭാഗമായി യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളും രണ്ട് മാസത്തേക്ക് അടച്ചുവെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്‌തുള്ള വാര്‍ത്താ കാര്‍ഡ് തയ്യാറാക്കിയാണ് വ്യാജ പ്രചാരണം.
അബുദാബി: ലോക്‌ഡൗണിന്‍റെ ഭാഗമായി യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളും രണ്ട് മാസത്തേക്ക് അടയ്‌ക്കുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം. വിമാനത്താവളങ്ങള്‍ അടയ്‌ക്കുന്നതായി, ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്‌തുള്ള വാര്‍ത്താ കാര്‍ഡ് തയ്യാറാക്കിയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നത്. എന്നാല്‍ ഈ വാര്‍ത്താ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയതല്ല. കാര്‍ഡിലെ ഉള്ളടക്കവും ലോഗോയുടെ നിറവും ഫോണ്ടും ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അല്ല. മാത്രമല്ല, യുഎഇയില്‍ ഇതുവരെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോയും പേരും ദുരുപയോഗം ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സ്ഥാപനം നിയമ നടപടി സ്വീകരിക്കുന്നതാണ്.


