Asianet News MalayalamAsianet News Malayalam

Fact Check : തക്കാളി വഴിയരികില്‍ കളഞ്ഞ് കര്‍ഷകര്‍;ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം

കേരളത്തിലെ മാർക്കറ്റിൽ 100 മുതൽ 130 രൂപ വരെ കഴിഞ്ഞയാഴ്ച് വില വന്ന തക്കാളിക്ക് കർഷകർക്ക് കിട്ടുന്നത് കിലോക്ക് 75 പൈസ മാത്രമാണെന്നാണ് ദി നാഷ്ണലിസ്റ്റ് എന്ന പേജിലൂടെ നടക്കുന്ന പ്രചാരണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സമരം ചെയ്തവരെ പഴിചാരിയുള്ളതാണ് പ്രചാരണം. 

farmers dumping tomato in road side in Karnataka asianet news visual used with fake claim related to canceling farm laws
Author
Thiruvananthapuram, First Published Dec 1, 2021, 1:49 PM IST

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില് വ്യാജപ്രചാരണം നടക്കുന്നു. ഇടനിലക്കാരുടെ ചൂഷണം സഹിക്കാനാവാതെ കര്‍ണാടകയിലെ കോലാറില്‍ കർഷകർ തക്കാളി വഴിയരികില്‍ ഉപേക്ഷിക്കുന്നുവെന്ന പ്രചാരണത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം നടക്കുന്നത്.  

farmers dumping tomato in road side in Karnataka asianet news visual used with fake claim related to canceling farm laws

കേരളത്തിലെ മാർക്കറ്റിൽ 100 മുതൽ 130 രൂപ വരെ കഴിഞ്ഞയാഴ്ച് വില വന്ന തക്കാളിക്ക് കർഷകർക്ക് കിട്ടുന്നത് കിലോക്ക് 75 പൈസ മാത്രമാണെന്നാണ് ദി നാഷ്ണലിസ്റ്റ് എന്ന പേജിലൂടെ നടക്കുന്ന പ്രചാരണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സമരം ചെയ്തവരെ പഴിചാരിയുള്ളതാണ് പ്രചാരണം. എന്നാല്‍ ലോക്ഡൌണ്‍ മൂലം കര്‍ഷകര്‍ക്ക് നേരിട്ട പ്രശ്നങ്ങള്‍ വ്യക്തമാക്കുന്നത് സംബന്ധിയായി ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. 

farmers dumping tomato in road side in Karnataka asianet news visual used with fake claim related to canceling farm laws

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ ദൃശ്യം ചുവടെ കൊടുക്കുന്നു

ഈ വര്‍ഷം മെയ് മാസത്തില്‍ കര്‍ണാടകയില്‍ തക്കാളി വില ഇടിഞ്ഞതിനേ തുടര്‍ന്ന് വില്‍ക്കാനാവാതെ വന്നതോടെ കിലോക്കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ വഴിയില്‍ തള്ളിയത്. ഈ വാര്‍ത്തയുടെ ദൃശ്യങ്ങളാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള പ്രചാരണത്തിന് ആയുധമാക്കിയിട്ടുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പ്രാവര്‍ത്തികമായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് വിലകിട്ടിയേനെ എന്ന നിലയില്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണം തെറ്റാണ്. കോലാറില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് ഏറെ മുന്‍പുള്ളതാണ്.

നവംബര്‍ 29നാണ് ദി നാഷ്ണലിസ്റ്റ് എന്ന പേജില്‍ ഈ പ്രചാരണം ആരംഭിച്ചത്. നിരവധിയാളുകളാണ് ഇതിനോടകം ഈ വ്യാജ പ്രചാരണം കണ്ടിട്ടുള്ളത്.  

Follow Us:
Download App:
  • android
  • ios