പാലക്കാട് കാട്ടാന  ചരിഞ്ഞതില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്

പാലക്കാട്: പടക്കം കടിച്ച് പാലക്കാട് കാട്ടാന ചരിഞ്ഞതില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം നടന്നിട്ട് ഒരാഴ്‌ച പിന്നിട്ടിട്ടും നുണക്കഥകള്‍ അവസാനിക്കുന്നില്ല. ആനയുടെ അന്ത്യകര്‍മ്മങ്ങളെ കുറിച്ചാണ് പുതിയ പ്രചാരണം. 

പ്രചാരണം ഇങ്ങനെ

ഒരു ചരിഞ്ഞ ആനയുടെ അന്ത്യകര്‍മ്മങ്ങളുടെ ചിത്രത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. പാലക്കാട് ചരിഞ്ഞ കാട്ടാനയാണ് ഇതെന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പുകളില്‍ പറയുന്നത്. 'റെസ്റ്റ് ഇന്‍ പീസ്, ഗര്‍ഭിണിയായ ആനയ്‌ക്ക് വിട' എന്നും കുറിപ്പുകളിലുണ്ട്. #Kerala ഹാഷ്‌ടാഗോടെ ആണ് പോസ്റ്റുകള്‍. 

വസ്‌തുത എന്ത്

അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ചിത്രമാണ് പാലക്കാട് ചരിഞ്ഞ ആനയുടേത് എന്ന തലക്കെട്ടില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 

Scroll to load tweet…

Read more: 'ആന ചരിഞ്ഞ കേസിലെ പ്രതി'; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ ചിത്രം വ്യാജമായി പ്രചരിക്കുന്നു

വസ്‌തുതാ പരിശോധനാ രീതി

വസ്‌തുതാ പരിശോധനാ വെബ്‌സൈറ്റായ ബൂംലൈവാണ് ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നത്. Taralabalu Jagadguru Brihanmath എന്ന ഫേസ്‌ബുക്ക് പേജില്‍ നിന്ന് 2015 നവംബര്‍ 12ന് ഈ ചിത്രം ഷെയര്‍ ചെയ്‌തിട്ടുണ്ട്. കര്‍ണാടകയിലെ സിരിഗെരെ തരളബാലു ജഗദ്ഗുരു ബ്രിഹൻമഠില്‍ ചരിഞ്ഞ ഗൗരി എന്ന ആനയുടെ ചിത്രമാണിത് എന്ന് പരിശോധനയില്‍ തെളിഞ്ഞു. 

Read more: ആന ചരിഞ്ഞ സംഭവം; നുണ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല; രണ്ട് മുസ്ലീംകള്‍ അറസ്റ്റിലായെന്ന് ട്വീറ്റുകള്‍

നിഗമനം

പാലക്കാട് ചരിഞ്ഞ കാട്ടാനയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. കര്‍ണാടകയില്‍ വച്ച് അഞ്ച് വര്‍ഷം മുന്‍പ് ചരിഞ്ഞ ആനയുടെ ചിത്രമാണ് പാലക്കാട്ടേത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

Read more: കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നു? മേനകാ ഗാന്ധിയുടെ പരാമര്‍ശത്തിലെ വസ്തുത

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​